സ്വലാത്തോ ഖുർആനോ പുണ്യം❓

*സ്വലാത്തോ ഖുർആനോ പുണ്യം❓*
​✪►◄►◄►◄►◄<﷽>►◄►◄►◄►◄✪​ *_​​​​

*❓പ്രശ്നം:* വെള്ളിയാഴ്ച രാവിലും പകലിലും നബി (സ) തങ്ങളുടെ മേൽ സ്വലാത്ത്‌ പെരുപ്പിക്കണമെന്നുണ്ടല്ലോ. അതിന്റെ തോത്‌ എത്രയാണ്‌. ഖുർആൻ ഓതുന്നതിനേക്കാൾ പുണ്യം സ്വലാത്ത്‌ ചൊല്ലുന്നതിനാണോ?

*🟢ഉത്തരം:* സ്വലാത്ത്‌ വർദ്ധനവിന്‌ പരിധിയില്ല. എത്രയും വർദ്ധിപ്പിക്കൽ സുന്നത്താണ്‌. പക്ഷേ ചുരുങ്ങിയത്‌ രാത്രിയിൽ മുന്നൂറും പകലിൽ മുന്നൂറുമെങ്കിലും ചൊല്ലണം. ശർവാനി 2-478. പ്രത്യേകം സുന്നത്തായി നിർദ്ധേശിക്കപ്പെട്ട അൽകഹ്ഫ്‌ സൂറത്ത്‌ പോലുള്ളതല്ലാത്ത ഖുർ'ആൻ പാരായണത്തേക്കാൾ പുണ്യവും ശ്രേഷ്ഠവും വെള്ളിയാഴ്ച രാവിലും പകലിലും സ്വലാത്ത്‌ ചൊല്ലൽ തന്നെയാണ്‌. തുഹ്ഫ: 2-479.

പ്രശ്നോത്തരം ഭാഗം :രണ്ട്,പേജ്:46.

*അൽകഹ്ഫ്*

*❓പ്രശ്നം:* കഴിഞ്ഞ ലക്കം പ്രശ്നോത്തരത്തിൽ സ്വലാത്ത് വർദ്ധിപ്പിക്കുന്നതിന്റെ ചുരുങ്ങിയ പരിധി 300 വീതമാണെന്ന് ഉത്തരം നൽകിക്കണ്ടു. വെള്ളിയാഴ്ച രാവിലും പകലിലും അൽകഹ്ഫ് വർദ്ധിപ്പിക്കലും സുന്നത്തുണ്ടല്ലോ. അതും മുന്നൂറു പ്രാവശ്യം വീതമാണോ ?

*🟣ഉത്തരം:* അല്ല. അതു വർദ്ധിപ്പിക്കലിന്റെ ചുരുങ്ങിയ പരിധി മൂന്നു പ്രാവശ്യമാണ്.ശർവാനി: 2- 477.

പ്രശ്നോത്തരം ഭാഗം:രണ്ട്, പേജ്:49
💜🌿💜🌿💜🌿💜🌿💜🌿
​👉 *_​​മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​_*
▫▫▫▫▫▫▫▫▫▫
*​============================​*