ദിവസവും 1000സ്വലാത്ത്

പുണ്യ മദീന

പ്രണയത്തോടെ മദീനയിലേക്ക് പോകാന്‍ എനിക്ക് കഴിയുമോ?

അകതാരില്‍ നിറഞ്ഞു കവിയുന്ന പ്രണയത്തോടെ ഇനിയും എന്നാണു ആ മണല്തരിയെ ചുമ്പിക്കാന്‍ എനിക്ക് അവസരം ലഭിക്കുക......

എന്റെ മുത്തിന് സാന്ത്വനം നല്കി്യ ലോകത്തിലെ ഏറ്റവും പവിത്രമായ മണ്ണിനോട് കിന്നാരം പറയാന്‍ എനിക്കെന്നാണു അനുഗ്രഹമുണ്ടാവുക..........

മനസ്സില്‍ മുറ്റി നില്ക്കു ന്ന സ്നേഹ വായ്പ്പിന്റെ അതിസമ്മര്ദ്ധം ഒന്ന് തണുപ്പിക്കുവാന്‍ മദീനയിലേക്കുള്ള പാത പരതുകയല്ലാതെ ഞാന്‍ എന്ത് ചെയ്യും?

എകാഗ്ര ചിത്തനായി ഏറെ സമയം ആ തിരുസമാധിയിങ്കല്‍ പാര്ക്കു മ്പോള്‍ അവിടത്തെ സജീവ സാമിപ്യം മനസ്സ് നിറയെ അനുഭവിക്കാന്‍ എനിക്ക് കഴിയുന്നു......

സ്നേഹ ശക്തിയിലൂടെ എന്റെ ദൃഷ്ടി കൊണ്ട് എന്റെ പ്രേമഭാജനത്തെ ദര്ശിനക്കാന്‍ എനിക്ക് കഴിയുമോ? 

സ്വലാത്തിന്റെ രാഗങ്ങളാല്‍ ‍ വീണ മീട്ടി ഞാന്‍ എന്നും കുളിര്കാ‍റ്റിനോട് മദീനയിലെ വിശേഷങ്ങള്‍ അന്ന്വേഷിക്കാരുണ്ട് എന്റെ നാഥാ... എന്റെ പ്രണയ ഭാജനത്തിലേക്ക് എന്നെ എത്തിക്കണേ...... ♦🕊♦🕊♦🕊♦🕊♦🕊♦
``ᴶᴼᴵᴺ        
ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ⤵``